Breaking News

വളർത്തുനായ്ക്കളെ തെരുവിൽ തള്ളിയാൽ പിഴ വരും

Spread the love

തിരുവനന്തപുരം സംസ്ഥാന ത്തു തെരുവുനായശല്യം നിയ ന്ത്രിക്കാൻ സംസ്ഥാന സർക്കാർ നിർമിക്കാൻ ഉദ്ദേശിക്കുന്ന പു തിയ നിയമത്തിൽവളർത്തുനായ്ക്കളെ തെരുവിൽ തള്ളുന്നതു തടയാൻ കർ
ശന നടപടികൾ ഉൾപ്പെടും. പിഴ ചുമത്താവുന്ന കുറ്റമാക്കി ഇതി നെ മാറ്റും. തെരുവുനായ്ക്കളുടെ എണ്ണം വർധിക്കാനുള്ള പ്രധാന കാരണം വളർത്തുനായ്ക്കളെ പൊതുസ്‌ഥലങ്ങളിൽ ഉപേക്ഷി ക്കുന്നതാണെന്നു മൃഗസംര ക്ഷണ വകുപ്പിന്റെ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. വളർത്തുനായ്ക്കൾക്ക് ലൈസൻസ് കർശന മാക്കുമെന്നു പല തവണ പ്രഖ്യാ പിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല. ഇത്തരം കാര്യങ്ങളും ലൈസൻ സ് നേടുന്ന ഉടമസ്‌ഥന്റെ ഉത്തര വാദിത്തങ്ങളും പുതിയ നിയമ ത്തിന്റെ ഭാഗമാകും.

വീടുകൾക്കു പുറമേ വലിയ ഫാമുകളിലും വൻതോതിൽ നായ്ക്കളെ വളർത്തുന്നുണ്ട്. ഫാമു കളിൽ മാലിന്യം ഉൾപ്പെടെ ഭക്ഷി ച്ചാണ് ഇവ വളരുന്നത്. എന്നാൽ നിശ്ചിതകാലം കഴിയുമ്പോൾ ഇവയെ തെരുവിലേക്കു തള്ളിവി ടുന്നതായി വിവിധ തദ്ദേശസ്ഥ‌ാ പനങ്ങളുടെ പരിശോധനയിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാ നത്തിലാണു നീക്കം.

You cannot copy content of this page