Breaking News

ഇക്ക വില്ലനായാല്‍ ചുമ്മാതങ്ങ് പോകില്ല, രാക്ഷസ നടികര്‍…കൊല്ലുന്ന നോട്ടം; കളങ്കാവല്‍ ടീസര്‍ പുറത്ത്

Spread the love

സ്‌ക്രീനില്‍ മമ്മൂട്ടിയുടെ രാജകീയ മറ്റൊരു വരവിനായി ആശിച്ചിരിക്കുന്ന ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി സസ്‌പെന്‍സും ഭയവും നിറച്ച കളങ്കാവല്‍ ടീസര്‍. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ജിതിന്‍ കെ ജോസ് ചിത്രത്തിലൂടെ മമ്മൂട്ടി മറ്റൊരു രാക്ഷസ നടനം കാഴ്ച വയ്ക്കുമെന്ന് ഉറപ്പിക്കുന്ന വിധത്തിലുള്ള ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ കൊല്ലുന്ന നോട്ടത്തോടെ അവസാനിക്കുന്ന ടീസര്‍ മഹാനടന്റെ മറ്റൊരു കിടിലന്‍ വില്ലന്‍ വേഷം പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാമെന്ന് ഉറപ്പുനല്‍കുന്നുണ്ട്. മമ്മൂട്ടിയെക്കൂടാതെ വിനായകന്‍, അസീസ് നെടുമങ്ങാട് എന്നിവരേയും ടീസറില്‍ കാണാം. വേറിറ്റ ഗെറ്റപ്പിലെത്തുന്ന വിനായകനും തകര്‍ക്കുമെന്ന് ടീസര്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.

ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത് മുജീബ് മജീദാണ്. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിങ് നിര്‍വഹിക്കുന്ന കളങ്കാവലില്‍ മമ്മൂട്ടി ഗ്രേ ഷെഡിലുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിനായകന്‍ ജയകൃഷ്ണന്‍ എന്ന പോലീസ് ഓഫീസര്‍ കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍, സ്റ്റാന്‍ലി ദാസ് എന്ന് പേരുള്ള ഒരു സീരിയല്‍ കില്ലറുടെ വേഷമാണ് മമ്മൂട്ടി ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജിബിന്‍ ഗോപിനാഥ് ആണ് ചിത്രത്തിലെ മറ്റൊരു നിര്‍ണ്ണായക വേഷം ചെയ്യുന്നത്. ആനന്ദ് എന്നാണ് ജിബിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

You cannot copy content of this page