Breaking News

ഇനി വാട്സ്ആപ്പ് ഇല്ലെങ്കിലും ചാറ്റ് ചെയ്യാം;’ഗസ്റ്റ് ചാറ്റ്’ ഫീച്ചർ കൊണ്ടുവരാനൊരുങ്ങി മെറ്റ

Spread the love

ഉപയോക്താക്കൾക്ക് ഇനി വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലാത്തവരുമായും ചാറ്റ് ചെയ്യാം.പുതിയ ‘ഗസ്റ്റ് ചാറ്റ്’ അക്കൗണ്ട്‌ ഫീച്ചർ കൊണ്ടുവരാനൊരുങ്ങി മെറ്റ.വരാനിരിക്കുന്ന അപ്ഡേറ്റുകളിൽ ഈ ഫീച്ചർ ഉണ്ടാകുമെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം.ഫീച്ചർ നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്.

ഫീച്ചറിലൂടെ ഉപയോക്താവിന് ആപ്പ് ഇല്ലാത്ത ആളിനെ ചാറ്റിലേക്ക് ക്ഷണിക്കാനായി ഇൻവൈറ്റ് ലിങ്ക് അയക്കാവുന്നതാണ്.ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വാട്സ്ആപ്പ് വെബ് ഇന്‍റര്‍ഫേസിലൂടെ ചാറ്റിംഗ് ആരംഭിക്കാൻ സാധിക്കും.ഉപയോക്താക്കൾക്ക് ടെക്സ്റ്റ് മെസ്സേജ് , ഇമെയിൽ അല്ലെങ്കിൽ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഈ ലിങ്ക് പങ്കിടാവുന്നതാണ്.ഇതിലൂടെ ആശയങ്ങൾ കൈമാറാൻ സാധിക്കുമെങ്കിലും
‘ഗസ്റ്റ് ചാറ്റിന് ‘ അതിന്റെതായ പരിമിതികളുമുണ്ട്.ഉപയോക്താക്കൾക്ക് ഇതുവഴി ഫോട്ടോ,വീഡിയോ,ജിഫുകൾ തുടങ്ങിയവ അയക്കാൻ സാധിക്കില്ല.ശബ്ദ സന്ദേശമോ,വീഡിയോ അല്ലെങ്കിൽ വോയ്‌സ് കോളുകൾ ചെയ്യാനും കഴിയില്ല.ടെക്സ്റ്റ് മെസ്സേജ് വഴി സന്ദേശങ്ങൾ കൈമാറുക മാത്രമേ ഇതിലൂടെ സാധ്യമാകൂ.പുതിയ ഫീച്ചർ സുരക്ഷയും,സ്വകാര്യതും ഉറപ്പാക്കാനാകുമെന്നും ഉപയോക്താക്കളുടെ എണ്ണം വർധിപ്പിക്കാൻ സഹായിക്കുമെന്നുമാണ് മെറ്റയുടെ വാദം.

You cannot copy content of this page