Breaking News

പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും; പ്രവേശനോത്സവം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും

Spread the love

ഹയർ സെക്കണ്ടറി ഒന്നാം വർഷ ക്ലാസുകൾ ഇന്ന് തുടങ്ങും.പ്ലസ് വൺ പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.00 മണിക്ക് തിരുവനന്തപുരം തൈയ്ക്കാട്, ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. ‘വരവേൽപ്പ് ‘എന്ന പേരിൽ നടക്കുന്ന പ്രവേശനോത്സവം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.

ആദ്യ മൂന്ന് അലോട്ട്മെന്റുകൾ പൂർത്തീകരിച്ച് ഏകദേശം 3,40,000 വിദ്യാർഥികളാണ് ഒന്നാം വർഷം പ്രവേശനം നേടിയത്. പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്കായി സപ്ലിമെൻററി അലോട്ട്മെൻറ് നടപടികളും ആരംഭിച്ചു. ഒന്നാംവർഷ പ്രവേശനത്തിനോടൊപ്പം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി “കൂടെയുണ്ട് കരുത്തേകാൻ” എന്ന പേരിൽ പ്രത്യേക ബോധവൽക്കരണ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.

You cannot copy content of this page