Breaking News

ഇന്നും വന്‍ കുതിപ്പ്; സ്വര്‍ണവിലയറിയാം

Spread the love

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപയാണ് വര്‍ധിച്ചത്. പവന് 360 രൂപയും ഉയര്‍ന്നു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 71800 രൂപയായി. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 8975 രൂപയും നല്‍കേണ്ടി വരും. കുറച്ചുനാളത്തെ ഇടിവിന് ശേഷം ഇന്നലെ സ്വര്‍ണവില കുതിച്ചുയര്‍ന്നിരുന്നു. പവന് ഇന്നതെ 1760 രൂപ വര്‍ധിച്ച് 71440 രൂപയിലെത്തിയിരുന്നു.

 

ചൊവ്വാഴ്ച പവന് 360 രൂപയാണ് കുറഞ്ഞത്. സ്വര്‍ണം ഗ്രാമിന് 49 രൂപ കുറഞ്ഞ് 8710 രൂപയിലെത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 69,680 രൂപയായിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

 

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

You cannot copy content of this page