Breaking News

സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു; ഇന്നത്തെ നിരക്കുകള്‍ അറിയാം

Spread the love

വന്‍ കുതിപ്പിലും പിന്നീടുള്ള ഇത്തരി താഴ്ചയിലുമായി ചാഞ്ചാടിക്കൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 8720 രൂപയാണ്. ഒരു പവന്റെ വില 76104 രൂപയായും തുടരുകയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ കുതിച്ചുയര്‍ന്ന് കൊണ്ടിരുന്ന സ്വര്‍ണവില ഇന്ത്യ-പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍, യുഎസ്-ചൈന വ്യാപാര ഡീല്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ ഇടിഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

You cannot copy content of this page