Breaking News

‘തൃണമൂലിന് വോട്ടുചെയ്യുന്നതിനേക്കാൾ നല്ലത് ബി.ജെ.പിക്ക് വോട്ടുചെയ്യുന്നതാണ്’; വിവാദ പരാമർശവുമായി അധിർ രഞ്ജൻ ചൗധരി

Spread the love

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂൽ കോൺഗ്രസിനെതിരേ വിവാദ പരാമർശവുമായി മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ അധിർ രഞ്ജൻ ചൗധരി. തൃണമൂലിന് വോട്ടുചെയ്യുന്നതിനേക്കാൾ നല്ലത് ബി.ജെ.പിക്ക് വോട്ടുചെയ്യുന്നതാണെന്നുള്ള അധിർ രഞ്ജൻ ചൗധരിയുടെ വാക്കുകൾ വലിയ വിവാദമായി.

അധിർ രഞ്ജൻ ചൗധരിയുടെ പ്രസം​ഗ വീഡിയോ തൃണമൂൽ കോൺഗ്രസ് ഔദ്യോഗിക എക്‌സ് പേജിലൂടെ പുറത്തുവിട്ടതോടെ കോൺഗ്രസ് പ്രതിരോധത്തിലുമായി. അധീർ ബംഗാളിൽ ബി.ജെ.പിയുടെ ബി ടീമായി പ്രവർത്തിക്കുകയാണെന്ന് തൃണമൂൽ ആരോപിച്ചു. ”ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടതുപാർട്ടികളും ജയിക്കേണ്ടത് അനിവാര്യമാണ്. അത് സംഭവിച്ചില്ലെങ്കിൽ മതേതരത്വം ഇല്ലാതാകും. തൃണമൂലിന് വോട്ട് ചെയ്യുന്നതിനേക്കൾ നല്ലത് ബിജെപിക്ക് ചെയ്യുന്നതാണ്”-ഇതായിരുന്നു അധീറിന്റെ പ്രസ്താവന.

25 വർഷമായി ബഹ്‌റാംപുരിൽ നിന്നുള്ള എം.പിയാണ് അധീർ രഞ്ജൻ ചൗധരി. ഇത്തവണയും അധീർ തന്നെയാണ് ഇവിടെ നിന്ന് മത്സരിക്കുന്നത്. അധിറിനെതിരേ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാനെയാണ് തൃണമൂൽ രംഗത്തിറക്കിയിരിക്കുന്നത്.

You cannot copy content of this page