Breaking News

ചൂട് കൂടും; കൂടുതൽ ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്; ആലപ്പുഴയിൽ രാത്രി താപനില ഉയരും

Spread the love

 

തിരുവനന്തപുരം: കൂടുതൽ ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്. ആലപ്പുഴയിലും കോഴിക്കോടുമാണ് പുതുതായി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.

ആലപ്പുഴയിൽ രാത്രി താപനില ഉയരുമെന്ന് മുന്നറിയിപ്പ്. പാലക്കാട് ഓറഞ്ച് അലർട്ടും ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നൽകിയിട്ടുള്ളത്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പും നിലനിൽക്കുന്നു. ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യ വകുപ്പ് അറിയിച്ചു.

You cannot copy content of this page