Breaking News

‘കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി, കോഴിക്കോട് 8മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു’; 2023ൽ ആദ്യ കുട്ടി മരിച്ചതും സമാന രീതിയിൽ

Spread the love

കോഴിക്കോട് കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. പൊക്കുന്ന് അബീന ഹൗസിൽ നിസാറിൻ്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. മരിച്ച കുട്ടി രണ്ടാഴ്ച്ച മുൻമ്പ് ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് അപകടം പറ്റിയിരുന്നു.പിതാവിൻ്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. ഇവരുടെ ഒരു മറ്റൊരു കുഞ്ഞ് ഇതേ രീതിയിൽ മരിച്ചിരുന്നു. മറ്റൊരു കുഞ്ഞ് മുമ്പ് മുലപാൽ തെണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു. 14 ദിവസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. ആദ്യ കുട്ടി മരിച്ചത് 2023ലായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You cannot copy content of this page