Breaking News

ആലപ്പുഴ സുഭദ്ര കൊലപാതകം; ‘കുഴിയെടുപ്പിച്ചത് ചപ്പുചവറുകൾ മൂടാൻ എന്ന് പറഞ്ഞ്’; സുഭദ്രയെ കണ്ടിരുന്നുവെന്ന് മേസ്തിരിയുടെ മൊഴി

Spread the love

ആലപ്പുഴ സുഭദ്ര കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലക്ക് മുൻപേ കുഴിയെടുത്തതായി സംശയം. കുഴിയെടുക്കാൻ വന്നപ്പോൾ കൊല്ലപ്പെട്ട സുഭദ്രയെ കണ്ടിരുന്നുവെന്ന് മേസ്തിരിയുടെ മൊഴി. ചപ്പുചവറുകൾ മൂടാൻ കുഴിയെടുക്കണം എന്നാണ് മാത്യുസും ശർമ്മളയും ആവശ്യപ്പെട്ടത്. ആദ്യം വെട്ടിയ കുഴിക്ക് ആഴം പോരെന്ന് പറഞ്ഞ് വീണ്ടും ആഴം കൂട്ടിയതായും മേസ്തിരി പോലീസിനു മൊഴി നൽകി.

ഓഗസ്റ്റ് 7നാണ് കുഴിയെടുത്തതെന്നും മൊഴി നൽകി. സുഭദ്രയുടെ കൊലപാതകം സ്വർണത്തിന് വേണ്ടിയാണെന്ന് സംശയം ബലപ്പെടുന്നു. സ്വർണാഭരണങ്ങൾ പണയം വെച്ചതായി കണ്ടെത്തി. പണയം വയ്ക്കാൻ എത്തിയത് ശർമ്മിള ഒറ്റയ്ക്ക് എന്ന് പോലീസ്. ശർമ്മിള തനിച്ചെത്തി സ്വർണം പണയം വെച്ചതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു. സുഭദ്രയും- ശർമിളയും ആയി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.

ആലപ്പുഴയിലെ ജ്വല്ലറിക്ക് പുറമേ ഉഡുപ്പിയിലും ഇവർ സുഭദ്രയുടെ സ്വർണം പണയം വെച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കൊലപാതകം നടത്തി എന്ന സംശയിക്കുന്ന മാത്യൂസിനോട് ഓഗസ്റ്റ് 10ന് മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് മാത്യുസും ശർമിളയും മുങ്ങിയത്. പ്രതികളെന്നു സംശയിക്കുന്ന നിതിൻ മാത്യുവിനും ശർമിളക്കും വേണ്ടി ഉടുപ്പിയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പ്രതിയെന്ന് സംശയിക്കുന്ന നിധിൻ മാത്യുവും ഷർമിളയും അമിത മദ്യപാനികളാണെന്നും മാത്യു മദ്യപിച്ചാൽ അക്രമാസക്തനാകുന്ന ആളെന്നും പോലീസ് പറയുന്നു. ഇരുവർക്കുമിടയിൽ സംഘർഷം ഉണ്ടാകുന്നതും പതിവാണ്. നിതിൻ മാത്യുവിനെ വെട്ടിപ്പരിക്കേൽപ്പിച്ചെന്ന പരാതിയിൽ ശർമിളക്കെതിരെ മണ്ണഞ്ചേരി പോലീസിൽ കേസുണ്ട്. പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

You cannot copy content of this page