Breaking News

KSRTCക്ക്‌ 74.20 കോടി രൂപ കൂടി; സർക്കാർ ഈ വര്‍ഷം ഇതുവരെ 865 കോടി രൂപ നൽകി

Spread the love

കെഎസ്‌ആർടിസിക്ക്‌ 74.20 കോടി രൂപ കൂടി സർക്കാർ അനുവദിച്ചു. പെൻഷൻ വിതരണത്തിന്‍റെ വായ്‌പാ തിരിച്ചടവിനുള്ള സഹായമായാണ് 74.20 കോടി രൂപ കൂടി സർക്കാർ അനുവദിച്ചത്. ഈ വർഷം ഇതുവരെ കെഎസ്‌ആർടിസിക്ക്‌ സർക്കാർ 865 കോടി രൂപയാണ് നൽകിയത്‌.

ധനമന്ത്രി കെഎൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ബജറ്റിൽ വകയിരുത്തിയത് 900 കോടി രൂപയാണ്. പെൻഷൻ വിതരണത്തിന് കോർപ്പറേഷൻ പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് എടുത്ത വായ്പകളുടെ തിരിച്ചടവിനാണ് പണം അനുവദിച്ചത്.

രണ്ടാം പിണറായി സർക്കാർ ഇതുവരെ 6044 കോടി രൂപയാണ് ഇതുവരെ കെഎസ്‌ആർടിസിക്ക് അനുവദിച്ചത്. നേരത്തെ ഓണത്തിന് മുന്നോടിയായി 30 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് അനുവദിച്ചിരുന്നു. കെഎസ്‌ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുൻപ് ഒറ്റത്തവണയായി ശമ്പളം നൽകുമെന്ന് നേരത്തെ മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു.

You cannot copy content of this page