Breaking News

വാക്കേറ്റം; കാൻസർ രോഗിയായ അച്ഛനെ മകൻ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊന്നു

Spread the love

പൊൻകുന്നം∙ കാൻസർ രോഗിയായ അച്ഛനെ മകൻ മർദിച്ചു കൊലപ്പെടുത്തി. ചേപ്പുംപാറ പടലുങ്കൽ പി.ആർ.ഷാജി (55) ആണു കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് മകൻ രാഹുൽ ഷാജിയെ (29) പൊൻകുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് 2 ദിവസമായി ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. ഞായാറാഴ്ച വൈകിട്ട് നാലു മണിയോടെയാണു സംഭവം.
ഞായറാഴ്ച മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മിൽ വാക്കേറ്റവും അടിപിടിയുമുണ്ടായി. ഇതിനിടെ മകൻ രാഹുൽ കമ്പിപ്പാര ഉപയോഗിച്ചു ഷാജിയുടെ തലയ്ക്ക് അടിച്ചെന്നു പൊലീസ് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാജി ഇന്നു (തിങ്കളാഴ്ച) രാവിലെ എട്ടുമണിയോടെ മരിച്ചു. രാഹുൽ കുത്തുകേസിലെ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.

You cannot copy content of this page