Breaking News

“നോ’പറയാനുള്ള സാഹചര്യം ഇല്ലാത്ത സ്ത്രീകളോട്, അത് നിങ്ങളുടെ തെറ്റല്ല’; മാറ്റം അനിവാര്യം, പോസ്റ്റുമായി ഡബ്ല്യൂസിസി

Spread the love

നോ പറയാനുള്ള സാഹചര്യം ഇല്ലാത്ത സ്ത്രീകളോട് അത് നിങ്ങളുടെ തെറ്റല്ലെന്ന് വിമണ്‍ ഇന്‍ സിനിമ കളക്‌ടീവ്. ഇന്ന് രാവിലെ ഡബ്ല്യുസിസിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ പ്രത്യക്ഷമായ പോസ്‌റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്.

‘നോ എന്ന് പറയാനുള്ള പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്, അത് നിങ്ങളുടെ തെറ്റല്ല എന്ന് ബോധ്യപ്പെടുത്തുന്നു. ഒപ്പം നോ പറയാനുള്ള പ്രിവിലേജും സാഹചര്യവും ഉള്ള സ്ത്രീകളോട്, സുരക്ഷിതമായ തൊഴില്‍ ഇടം നമുക്ക് ഒരുമിച്ച് സൃഷ്‌ടിക്കാം.’ -ഇപ്രകാരമായിരുന്നു ഡബ്ല്യൂസിസിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ്. ഡബ്ല്യൂസിസിയുടെ ഈ പോസ്‌റ്റിന് പിന്നാലെ നിരവധി സ്വാഗതാർഹമായ കമന്‍റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

‘ചേഞ്ച് ദി നരേറ്റീവ്‌’ എന്ന ഹാഷ്‌ടാഗോടുകൂടിയാണ് ഡബ്ല്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് . ജസ്റ്റിസ് ഹേമ കമ്മിറ്റ് റിപ്പോർട്ട് പുറത്തിറങ്ങിയതിന് പിന്നാലെ മലയാളസിനിമയിൽ ഉണ്ടാക്കിയ കോളിളക്കങ്ങൾ ചെറുതൊന്നുമല്ല.മലയാള സിനിമയുടെ സ്ത്രീവിരുദ്ധ മുഖങ്ങൾ തുറന്ന് കാണിച്ചു കൊണ്ടിരിക്കുകയാണ്.

You cannot copy content of this page