അടുത്ത ജനുവരിയോടെ 5 G എത്തും, സ്ഥിരീകരിച്ച് ഉന്നത ഉദ്യോഗസ്ഥന്‍, BSNLലേക്ക് ഒഴുകി ഉപഭോക്താക്കള്‍

Spread the love

രാജ്യത്ത് ഇനിയും 4ജി സേവനങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നെറ്റ് വര്‍ക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള വേഗമേറിയ ജോലികളിലാണ് ബിഎസ്എന്‍എല്‍. സ്വകാര്യ ടെലികോം കമ്പനികള്‍ നിരക്കുകള്‍ കൂട്ടയിതോടെ ബിഎസ്എന്‍എലിലേക്കുള്ള ആളുകളുടെ ഒഴുക്ക് കൂടിയിട്ടുണ്ടെന്നാണ് വിവരം.

അതിനിടെ 4ജി നെറ്റ് വര്‍ക്കുകള്‍ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ല ബിഎസ്എന്‍എല്‍ പ്രിന്‍സിപ്പള്‍ ജനറല്‍ മാനേജര്‍ എല്‍. ശ്രീനു. 4ജി സേവനങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും ഗുണമേന്മയുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനുമുള്ള ശ്രമത്തിലാണ് ബിഎസ്എന്‍എല്‍ എന്ന് പറഞ്ഞു. അടുത്ത വര്‍ഷം ജനുവരിയില്‍ മകര സംക്രാന്തിയോടെ രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിക്കാനാണ് പദ്ധതിയെന്ന് അദ്ദേഹത്തെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

ടവറുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ കമ്പനികളുടെ നിരക്കുവര്‍ധനവുമായി ബന്ധപ്പെട്ട് പ്രതികരിച്ച അദ്ദേഹം കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ മാത്രം 12000 പേര്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയിലൂടെ ബിഎസ്എന്‍ലിലേക്ക് വന്നതായി വെളിപ്പെടുത്തി. ബിഎസ്എന്‍എല്‍ ഒരു പ്ലാനിന്റേയും നിരക്ക് വര്‍ധിപ്പിക്കില്ലെന്നും പകരം ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള സേവനം നല്‍കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘സര്‍വത്ര വൈഫൈ’ എന്ന പേരില്‍ സ്ഥലം മാറിപ്പോവുന്ന ഉപഭോക്താക്കള്‍ക്ക് വൈഫൈ കണക്ടിവിറ്റി തുടര്‍ന്നും ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു.

You cannot copy content of this page