Breaking News

കേരള കോൺഗ്രസ് ജന്മദിനം ആഘോഷിച്ച് പ്രവാസി കേരള കോൺഗ്രസ് (എം)കുവൈറ്റ്

Spread the love

കുവൈറ്റ് സിറ്റി: പ്രവാസി കേരള കോൺഗ്രസ് എമ്മിൻ്റെ നേതൃത്വത്തിൽ കേരള കോൺഗ്രസിൻ്റെ 60 ആം ജന്മദിനം ആഘോഷിച്ചു

ഒക്ടോബർ മാസം ഒമ്പതാം തീയതി വൈകുന്നേരം ഏഴുമണിക്ക് സാൽമിയയിലെ ഓക്സ്ഫോർഡ് അക്കാദമിയിൽ വച്ച് പാർട്ടിയുടെ ജന്മദിനം സമുചിതമായി ആഘോഷിച്ചു. പ്രസിഡൻറ് ശ്രീ മാത്യു ഫിലിപ്പ് മാർട്ടിൻ [മനു] പാലാത്രകടവിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി Dr.സ്റ്റീഫൻ ജോർജ് Ex.MLA ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

അംഗങ്ങൾ കേക്കുമുറിച്ച് ജന്മദിന സന്തോഷം പങ്കുവച്ചു. തുടർന്ന് ലോക മലയാളി കൗൺസിൽ ഗ്ലോബൽ ചെയർപേഴ്സൺ ശ്രീ.ജേക്കബ് മാത്യു ചെണ്ണപ്പെട്ട,ശ്രീ.ജോബിൻസ് ജോൺ പാലേട്ട്, ശ്രീ.സുനിൽ തോമസ് തൊടുകയിൽ,ശ്രീ.ബിജു ജോസഫ് എണ്ണംപറയിൽ, ശ്രീ.തോമസ് കുര്യാക്കോസ് മുണ്ടിയാനിക്കൽ, ശ്രീ.സുനീഷ് മാത്യു മനംപുറം, ശ്രീ.ടെന്നി തോമസ് കാഞ്ഞൂപ്പറമ്പിൽ, ശ്രീ.ഷിന്ടോ ജോർജ് കല്ലൂർ,ശ്രീ.ഡേവിസ് ജോൺ കരിപ്പാത്ത് ,ശ്രീ.അനീഷ് എബ്രഹാം കുളത്തുങ്കൽ, ശ്രീ.ജിയോമോൻ ജോയ് കൈപ്പള്ളിയിൽ, ശ്രീ.ഷാജിമോൻ ജോസഫ് ചിറയത്ത്‌, ശ്രീ.സുനിൽ കുര്യാക്കോസ് നെടുവീട്ടിൽ, ശ്രീ.ജെയിംസ് മോഹൻ വരാശ്ശേരി,ശ്രീ. ബിജു മാത്യു എന്നിവർ ജന്മദിന ആശംസകൾ നേർന്നു.

പി കെ സി [എം] ജനറൽ സെക്രട്ടറി ശ്രീ. ജിൻസ് ജോയ് കൈപ്പള്ളിയിൽ സ്വാഗതവും, ട്രഷറർ ശ്രീ.സാബു മാത്യു ചാണ്ടികാലായിൽ നന്ദിയും അറിയിച്ചു.

You cannot copy content of this page