Breaking News

ഷാഫി പറമ്പില്‍ എംപിക്ക് പരുക്കേറ്റ സംഭവം: സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്

Spread the love

യുഡിഎഫ് -സിപിഐഎം പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ ഷാഫി പറമ്പില്‍ എംപിക്ക് പരുക്കേറ്റതില്‍ കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധ ദിനത്തിന് ആഹ്വാനം. ബ്ലോക്ക് തലങ്ങളില്‍ പ്രതിഷേധം സംഘടിപ്പാക്കാന്‍ കെപിസിസി ആഹ്വാനം. കോഴിക്കോട് ഐജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. കെ സി വേണ്ുഗോപാല്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ കോഴിക്കോട് ജില്ലയിലുണ്ട്. അവരുടെ നേതൃത്വത്തിലായിരിക്കും പ്രതിഷേധമുണ്ടാകുക.

സംഘര്‍ഷത്തില്‍ പരിക്കേറ്റ വടകര എംപി ഷാഫി പറമ്പില്‍ ചികിത്സയില്‍ തുടരുന്നു. മൂക്കിന്റെ രണ്ട് ഭാഗങ്ങളില്‍ പൊട്ടലേറ്റ എംപിയുടെ ശസ്ത്രക്രിയ ഇന്ന് പുലര്‍ച്ചെ പൂര്‍ത്തിയായി. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്.

പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് നേരെ ഉണ്ടായ അക്രമത്തിനെതിരെ ഇന്നലെയും വ്യാപകമായ പ്രതിഷേധമാണ് നടന്നത്. എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ വ്യാപകമായ പ്രതിഷേധം നടന്നു. ആലുവ മെട്രോ സ്റ്റേഷനു സമീപത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടായി. വന്‍ പൊലീസ് സുരക്ഷയ്ക്കിടയിലും പ്രവര്‍ത്തകര്‍ റോഡില്‍ ടയര്‍ കത്തിക്കുകയും പൊലീസിനും സര്‍ക്കാരിനും എതിരായി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കളമശ്ശേരിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച്. എറണാകുളം ഡിസിസിയില്‍ നിന്ന് നടത്തിയ മാര്‍ച്ചില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിയും പങ്കെടുത്തു. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയില്‍ എത്താന്‍ ഇരിക്കെ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും തീരുമാനം.പേരാമ്പ്ര സി.കെ.ജി കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര നഗരത്തിലാണ് സംഘര്‍ഷമുണ്ടായത്. കോളജില്‍ ചെയര്‍മാന്‍ സ്ഥാനം വിജയിച്ചതിലുള്ള യുഡിഎസ്എഫിന്റെ വിജയാഹ്ലാദപ്രകടനം പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പേരാമ്പ്ര ടൗണില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.തുടര്‍ന്ന് പേരാ്രമ്പയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഹര്‍ത്താലിനിടെ പേരാബ്ര പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദിന് മര്‍ദനമേറ്റതായി ആരോപിച്ചു. ഇതന്റെ ഭാഗമായി സിപിഐഎമ്മും പ്രകടനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഒരേസമയം രണ്ട് പ്രകടനങ്ങളും നേര്‍ക്കുനേര്‍ വന്നതോടെ പൊലീസ് ലാത്തി വീശി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഷാഫിക്ക് പരുക്കേറ്റത്.

You cannot copy content of this page