Breaking News

കഴിയുന്നത് അനുവദിച്ചതിലധികം തടവുകാർ; തിങ്ങിനിറഞ്ഞ് സംസ്ഥാനത്തെ ജയിലുകൾ

Spread the love

തിങ്ങിനിറഞ്ഞ് സംസ്ഥാനത്തെ ജയിലുകൾ. സെൻട്രൽ ജയിലുകളിൽ കഴിയുന്നത് അനുവദിച്ചതിനെക്കാൾ ഇരട്ടിയിലധികം തടവുകാരാണ്. 57 ജയിലുകളാണ് കേരളത്തിലുള്ളത്. ഏറ്റവും കൂടുതൽ തടവുകാരുള്ളത് തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്. 727 പേരെ പാർപ്പിക്കാൻ അനുമതിയുള്ള ജയിലിൽ പാർപ്പിച്ചിരിക്കുന്നത് 1,600 തടവുകാരെയാണ്.

വിയ്യൂരിൽ 553പേരെ അനുവദിച്ചിട്ടുണ്ടങ്കിൽ നിലവിൽ 1131 തടവുകാരുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ 948 പേർക്ക് അനുമതിയുണ്ടങ്കിൽ 1104 പേർ ജയിൽ പുള്ളികളായുണ്ട്. തന്നൂരിൽ 568 പേർക്കെ സൗകര്യമുള്ളു എന്നാൽ ഇവിടെ 704 പേരുണ്ട്. ജില്ലാ ജയിലുകൾ ഉൾപ്പെടെ മറ്റ് 53 ജയിലുകളിലെയും സ്ഥിതി സമാനമാണ്.

തടവുകാരുടെ എണ്ണം കൂടുന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ല. തടവുകാർക്ക് അനുസരിച്ച് ഉദ്യോഗസ്ഥരെ നിയമിക്കുന്നില്ല.
പുതിയ ജയിലുകൾക്കായി സർക്കാർ നടപടി ആരംഭിച്ചെങ്കിലും എങ്ങും എത്തിയിട്ടില്ല.
ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് ആക്ഷേപം.

You cannot copy content of this page