Breaking News

ശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് സര്‍വേ ഫലം; പിന്നിൽ തട്ടിക്കൂട്ട് ഏജൻസി?

Spread the love

ഡോ. ശശി തരൂർ എംപി മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന സർവേയ്ക്ക് പിന്നിൽ തട്ടിക്കൂട്ട് ഏജൻസിയാണെന്ന വിലയിരുത്തലിൽ കോൺഗ്രസ് നേതൃത്വം. കേരള വോട്ട് വൈബ് എന്ന ഏജൻസി സ്ഥാപിച്ചത് രണ്ടര മാസം മുൻപ് മാത്രമെന്നും നേതൃത്വം കണ്ടെത്തി.കേരളത്തിൽ ജനപ്രീതി ഉണ്ടെന്ന് തെളിയിക്കാനാണ് ഡോക്ടർ ശശി തരൂർ എംപി പോസ്റ്റ് ഷെയർ ചെയ്തതെന്നും വിലയിരുത്തൽ.

ശശി തരൂർ ട്വീറ്റ് ചെയ്ത സർവേയ്ക്ക് വിശ്വാസ്യത ഇല്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ആരോ കുക്ക് ചെയ്ത സർവേ ആണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഏറ്റവും കൂടുതൽ പേർ മുഖ്യമന്ത്രിയായി കോൺഗ്രസിൽ നിന്നും പിന്തുണയ്ക്കുന്നത് ശശി തരൂരിനെയാണ് എന്നായിരുന്നു സർവേയിൽ പറഞ്ഞിരുന്നത്. ഈ സർവ്വേ ഫലമാണ് രമേശ് ചെന്നിത്തല തള്ളുന്നത്.

യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെയാണ് കൂടുതൽ പേർ പിന്തുണക്കുന്നതെന്ന സർവേ റിപ്പോർട്ടാണ് ശശി തരൂർ പങ്കുവച്ചത്. 28.3 ശതമാനം പേരുടെ പിന്തുണ തരൂരിന് ഉണ്ടെന്നാണ് വോട്ട് വൈബ് സർവേയിൽ പറയുന്നത്. 27 ശതമാനം പേർ യുഎഡിഎഫിൽ ആരാകും മുഖ്യമന്ത്രിയെന്നതിൽ അനിശ്ചിതത്വമെന്നും അഭിപ്രായപ്പെടുന്നുണ്ട്.

24 ശതമാനം പേർ എൽഡിഎഫിൻ്റെ മുഖ്യമന്ത്രിയായി കെകെ ശൈലജ വരണമെന്നും താൽപര്യപ്പെടുന്നു. 17.5 ശതമാനം പേരുടെ പിന്തുണ മാത്രമാണ് പിണറായിക്കുള്ളത്. 41.5 ശതമാനം പേർ എൽഡിഎഫിലെ അനിശ്ചിതത്വവും ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സർവ്വേയാണ് തരൂർ പങ്കുവെച്ചത്.

You cannot copy content of this page