തിരുവനന്തപുരം:എൽഡി ക്ലര്‍ക്ക് ആദ്യഘട്ട പരീക്ഷ ഇന്ന് സംസ്ഥാനത്തെ 607 കേന്ദ്രങ്ങളിലായി നടക്കും. തിരുവനന്തപുരം ജില്ലയിലേക്ക് അപേക്ഷിച്ച 1,39,187 പേരാണ് പരീക്ഷ എഴുതുക. ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയാണ് സമയം. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് പരീക്ഷാഹാളില്‍ പ്രവേശിച്ചില്ലെങ്കില്‍ പരീക്ഷയെഴുതാനാകില്ല.
ഏറ്റവും കൂടുതല്‍ പേര് പരീക്ഷയെഴുതുന്ന തിരുവനന്തപുരത്ത് 272 കേന്ദ്രങ്ങളുണ്ട്. തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി അധിക സർവീസുകൾ നടത്തും. എറനാട്, പരശുറാം, മലബാർ എക്സ്പ്രസുകൾക്ക് അധിക ജനറൽ കോച്ചും അനുവദിച്ചിട്ടുണ്ട്. ആകെ 12,95,446 പേരാണ് ഇത്തവണ അപേക്ഷിച്ചത്. എട്ട് ഘട്ടമായിട്ടാണ് എൽഡി ക്ലര്‍ക്ക് പരീക്ഷ നടത്തുന്നത്.
Useful Links
Latest Posts
- ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ കുറവ്
- വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ; ലോക്സഭയിൽ ബില്ല് അവതരിപ്പിക്കും
- സീപ്ലെയിൻ പദ്ധതി; സിപിഐ സമരത്തിലേക്ക്, AITUC ഒപ്പുശേഖരണം ആരംഭിച്ചു
- കോഴിക്കോട് ഒൻപതാം ക്ലാസ് വിദ്യാത്ഥിയെ കാണാനില്ലെന്ന് പരാതി
- സ്വർണവില തിരിച്ചുകയറി, ഇന്ന് കൂടിയത് 240 രൂപ