Breaking News

‘പിആര്‍ വര്‍ക്ക് മതി, സതീശന്റെ വ്യാമോഹം നടക്കില്ല; വി ഡി സതീശനെതിരെ എറണാകുളം ഡിസിസി ഓഫിസിന് മുന്നില്‍ പോസ്റ്ററുകള്‍

Spread the love

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായി കോണ്‍ഗ്രസ് ഫാമിലിയുടെ പേരില്‍ ഫ്‌ലെക്‌സ് ബോര്‍ഡ്. എറണാകുളം ഡിസിസി ഓഫിന് മുന്നിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തലയെ അനുകൂലിച്ചുകൊണ്ടാണ് പോസ്റ്ററുകള്‍ എന്നാണ് വിവരം

വി ഡി സതീശന്‍ പി ആര്‍ പണി നിര്‍ത്തണമെന്നാണ് പോസ്റ്ററിലെ പരാമര്‍ശം. പി ആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേശ് ചെന്നിത്തലയെ പോലുള്ള മുതിര്‍ന്ന നേതാക്കളെ താറടിച്ച് കാണിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയാകാനുള്ള വി ഡി സതീശന്റെ വ്യാമോഹം നടക്കില്ലെന്നാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലിയുടെ പേരിലുള്ള പോസ്റ്ററില്‍ പറയുന്നത്. വി ഡി സതീശന്റെ പി ആര്‍ പണി അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിച്ചുകൊള്ളുമെന്നുമാണ് മറ്റൊരു പോസ്റ്ററിലെ രൂക്ഷമായ ആക്ഷേപം.എന്നാല്‍ മലപ്പുറത്ത് വീണ്ടും വിഡി സതീശനെ അനുകൂലിച്ച് ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യങ്ങള്‍ എന്നാണ് ഫ്‌ലക്‌സില്‍ എഴുതിയിട്ടുള്ളത്. തവനൂര്‍ മണ്ഡലത്തിലെ തൃപ്രങ്ങോട് പെരുന്തലൂര്‍ ഭാഗത്താണ് ഫ്‌ലക്‌സ് പ്രത്യക്ഷപ്പെട്ടത്. നേരത്തെ തവനൂര്‍ പാറപ്പുറത്തും ഫ്‌ലക്‌സ് സ്ഥാപിച്ചിരുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്നു അവിടെ ഫ്‌ലക്‌സ് സ്ഥാപിച്ചിരുന്നത്. ഫ്‌ലക്‌സിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം പരാതി ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ മുഖ്യമന്ത്രി ചര്‍ച്ചകളും തര്‍ക്കങ്ങളും പരസ്യമായി ചേരിതിരിയലും അവസാനിപ്പിക്കുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിനും യുഡിഎഫിന്റെ ഘടകകക്ഷികള്‍ക്കും അതൃപ്തിയുണ്ടെങ്കിലും പ്രവര്‍ത്തകര്‍ ഇത്തരം തര്‍ക്കങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ തുടരുകയാണ്.

You cannot copy content of this page