Breaking News

കൊടും ചൂടിൽ വളർത്തു നായയോട് ക്രൂരത, പൊള്ളുന്ന വെയിലത്ത് ബാൽക്കെണിയിൽ കെട്ടിയിട്ടു; ഉടമസ്ഥന് പിഴയിട്ട് കോടതി

Spread the love

ഫരീദാബാദ്: വളർത്തുനായയെ വെയിലത്ത് കെട്ടിയിട്ടയാൾക്ക് പിഴയിട്ട് കോടതി. ഫരീദാബാദിലാണ് സംഭവം. ദീപക് ശർമ എന്നയാളാണ് തന്‍റെ വളർത്തുനായയെ കൊടും ചൂടിൽ വെയിലേല്‍ക്കുന്ന വിധത്തിൽ ബാൽക്കെണിയിൽ കെട്ടിയിട്ടത്. 2024 ജൂണിലായിരുന്നു സംഭവം. കേസില്‍ നീണ്ട 15 മാസത്തെ വിചാരണയ്ക്ക ശേഷമാണ് കോടതി പിഴ വിധിച്ചത്. നായയെ വെയിലത്ത് കെട്ടിയിട്ടത് അറിഞ്ഞ് രക്ഷിക്കാനായി പീപ്പിൾ ഫോർ അനിമൽസ് യൂണിറ്റിലെ പ്രവർത്തകർ സ്ഥലത്തെത്തുകയായിരുന്നു. എന്നാൽ ദീപക് ശർമ ഇവരോട് അപമര്യാദമായി പെരുമാറി എന്നും പരാതിയുണ്ട്.

തുടർന്ന് പൊലീസിന്‍റെ സഹായത്തോടെയാണ് സംഘം നായയെ രക്ഷിച്ചത്. പിന്നാലെ ഇയാൾക്കെതിരെ പരാതി നൽകുകയും ചെയ്തു. അന്വേഷണത്തിനൊടുവിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചു ഫരീദാബാദ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇയാൾക്ക് പിഴ വിധിച്ചത്.

You cannot copy content of this page