Breaking News

‘പുതിയ നേതൃത്വം വരട്ടെ’; ബി. ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു

Spread the love

കൊച്ചി: ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. ദീർഘകാലമായി ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നാണ് ഉണ്ണികൃഷ്ണന്റെ വിശദീകരണം.

ബി. ഉണ്ണികൃഷ്ണൻ രാജിക്കത്ത് നൽകിയതിന് പിന്നാലെ ഫെഫ്ക അടിയന്തര ജനറൽ കൗൺസിൽ യോഗം ചേർന്നു. കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ ബി. ഉണ്ണികൃഷ്ണനും പങ്കെടുക്കുന്നുണ്ട്. രാജി സംഘടന സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം.

പുതിയ നേതൃത്വം വരട്ടേയെന്ന നിലപാടിലാണ് ഉണ്ണികൃഷ്ണൻ. സംഘടന രൂപവത്കരിച്ച കാലം മുതൽ ബി. ഉണ്ണികൃഷ്ണൻ നേതൃത്വത്തിലുണ്ട്.

You cannot copy content of this page