ഡോളര്‍ കരുത്താര്‍ജ്ജിച്ചതോടെ സംസ്ഥാനത്തെ സ്വര്‍ണ വില ഉയര്‍ന്നു. സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. പവന് ഒറ്റയടിക്ക് 1,080 രൂപയാണ് കൂടിയത്. 22 കാരറ്റ് സ്വര്‍ണം, ഒരു പവന് 1,12,880 രൂപയും ഗ്രാമിന് 14,110 രൂപയുമാണ് ഇന്നത്തെ വില. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് മാത്രം 135 രൂപ വര്‍ധിച്ചു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,700 ഡോളറിന് മുകളില്‍ തുടരുകയാണ്. വിഷുവും വിവാഹ സീസണും അക്ഷയതൃതീയയും വരാനിരിക്കെ സ്വര്‍ണവിലക്കയറ്റം ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകും. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനകളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് റെക്കോര്‍ഡ് നിരക്ക്. കഴിഞ്ഞ ആഴ്ചകളില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടങ്ങളുണ്ടാകുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.
