അമിത വേ​ഗതയിലെത്തിയ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം; പ്രതി ഡോക്ടർ സിറിയക് പി ജോർജ് പിടിയിൽ

Spread the love

കൊച്ചി: അങ്കമാലിയിൽ വിദ്യാർത്ഥിനിയായ ജസ്‌ലിയയെ വാഹനം ഇടിച്ച സംഭവത്തിൽ പ്രതി ഡോക്ടർ സീറീയക് പി ജോർജ് കസ്റ്റഡിയിൽ. വാഗമൺ പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ അങ്കമാലി പൊലീസിന് കൈമാറും. നേരത്തെ, പ്രതിയുടെ അച്ഛനെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് ജോർജ് മാത്യുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ദിവസങ്ങൾക്ക് മുമ്പാണ് അമിത വേ​ഗതയിലെത്തിയ കാറിടിച്ച് പെൺകുട്ടി മരിച്ചത്. പിന്നീട് ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ് പൊലീസിന് കഴിഞ്ഞിരുന്നില്ല. പൊലീസിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നിരുന്നത്.

You cannot copy content of this page