Breaking News

കേരളത്തില്‍ SIR നടപടികള്‍ തുടരും; തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യാവാങ്മൂലം നല്‍കണം

Spread the love

കേരളത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ തുടരും. എസ്‌ഐആര്‍ നീട്ടിവെയ്ക്കണമെന്ന കേരളത്തിന്റെ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് സത്യാവാങ്മൂലം നല്‍കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. അടുത്ത മാസം രണ്ടിന് ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും. നിലവില്‍ കേരളത്തിലെ പ്രശ്‌നം വ്യത്യസ്തമെന്ന് ചീഫ് ജസ്റ്റീസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് സൂചിപ്പിച്ചു.

കേരളത്തിന്റെ ഹര്‍ജിയില്‍ ഇടപെടണോ എന്ന് രണ്ടിന് തീരുമാനിക്കാം എന്ന് സുപ്രീംകോടതി അറിയിച്ചു. ആശങ്കാജനകമായ സാഹചര്യം ഉണ്ടോ എന്ന് അന്ന് നോക്കാമെന്നും കോടതി അറിയിച്ചു.

ബിഎല്‍ഒമാര്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നു എന്ന് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ബിഎല്‍ഒമാരുടെ ആത്മഹത്യ ഹര്‍ജിക്കാര്‍ പരാമര്‍ശിച്ചു.

തമിഴ്‌നാട് SIR നെതിരായ ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. കേരളത്തിലെ പ്രശ്‌നം വ്യത്യസ്തമെന്നും ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചു. തമിഴ്‌നാട്ടില്‍ എനുമറേഷന്‍ ഫോം സമര്‍പ്പിക്കാന്‍ ഉള്ള അവസാന തീയതി ഡിസംബര്‍ 4 എന്ന് ഹര്‍ജിക്കാര്‍ അറിയിച്ചു.

You cannot copy content of this page