രജനികാന്തിനൊപ്പം ഒന്നിച്ച കൂലി എന്ന ചിത്രത്തിന്റെ പേരിൽ നേരിട്ട വിമർശനങ്ങൾക്ക് ശേഷം ലോകേഷ് കനഗരാജ് തന്റെ അടുത്ത ചിത്രത്തിന്റെ ഒരുക്കങ്ങളിലേക്ക് കടന്നു. തന്റെ പ്രൊഡകഷൻ ടീമിനും അസിസ്റ്റന്റ് ഡയറക്ട്ടർമാർക്കും ഒപ്പം ലോകേഷ് നിൽക്കുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തിരവധി തവണ ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ തുടങ്ങാനിരിക്കുന്നത് ആരാധകർ ആകാംഷയോടെ നോക്കിയിരിക്കുന്ന കൈതി 2 ആണോ അല്ലയോ എന്നത് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഏതായാലും രജനിക്കൊപ്പം ചെയ്യുമെന്ന് പറഞ്ഞിരുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കില്ലെന്നാണ് ആരാധകരുടെ പക്ഷം. രജനിയും കമലും ഒന്നിക്കുന്ന ചിത്രത്തിലേക്ക് ആദ്യം ലോകേഷിനെ തീരുമാനിച്ചുവെങ്കിലും പിന്നീട് ലോകേഷ് ചിത്രം ചെയ്യുന്നില്ല എന്ന വാർത്തയാണ് പുറത്തുവന്നത്.
തുടർന്ന് ലോകേഷ് രജനിയെയും കമലിന്റെയും എക്‌സിൽ അൺഫോളോ ചെയ്യുകയും ചെയ്തിരുന്നു. വിഷയം ചർച്ചയായപ്പോൾ ലോകേഷ് കമൽ ഹാസനെ മാത്രം വീണ്ടും ഫോളോ ചെയ്തിരുന്നു. കൈതി 2 ഉടൻ ആരംഭിക്കുമെന്ന് സൂച ആദ്യം ലോകേഷ് നൽകിയിരുന്നുവെങ്കിലും പിന്നീട് ചില കാരണങ്ങളാൽ ചിത്രം ഉടനില്ലെന്നും, പിന്നീട് ഡ്രോപ്പായെന്നും വരെ റൂമറുകളുണ്ടായിരുന്നു.
LCU എന്ന ലോകേഷ് സിനിമാറ്റിക്ക് യൂണിവേഴ്‌സ് ആരംഭിച്ച കഥ വിശദീകരിക്കുന്ന ഷോർട്ട് ഫിലിം ആണ് ലോകേഷിന്റേതായി അടുത്താതെയി ആരാധകരിലേക്കെത്താൻ ഇരിക്കുന്ന പ്രൊജക്റ്റ്. കൂലി സാമ്പത്തിക വിജയം നേടിയെങ്കിലും ലോകേഷ് സോഷ്യൽ മീഡിയയിൽ മാസങ്ങളോളം കടുത്ത വിമർശങ്ങൾ നേരിട്ടതിനാൽ പുതിയ ചിത്രത്തിലൂടെ അദ്ദേഹം എല്ലാത്തിനും മറുപടി നൽകുമെന്ന്നാണ് ആരാധകരുടെ പ്രതീക്ഷ.
