Breaking News

വ്യക്തികളോടും പ്രസ്ഥാനങ്ങളോടുമുള്ള സമീപനം നിലപാടിനെ അടിസ്ഥാനമാക്കി; സണ്ണി ജോസഫ്

Spread the love

കോഴിക്കോട്: പി വി അന്‍വറിനോടുള്ള സമീപനം എന്തായിരിക്കുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ച് കെപിസിസി സംസ്ഥാന അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. വ്യക്തികളോടും പ്രസ്ഥാനങ്ങളോടുമുള്ള സമീപനം നിലപാടിനെ അടിസ്ഥാനമാക്കി എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

 

നിലമ്പൂര്‍ പോളിംഗ് ബൂത്തില്‍ പോയത് കേരളത്തിനാകെ വേണ്ടിയാണ്. അവിടെ സുരക്ഷിത ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു

മുന്‍ ഗവര്‍ണറെ താലോലിക്കാനും ഇപ്പോഴത്തെ ഗവര്‍ണര്‍ക്ക് ചുവന്ന പരവതാനി വിരിക്കാനും പോയവരാണ് ഇപ്പോള്‍ തിരുത്താന്‍ നിര്‍ബന്ധിതമായിരിക്കുന്നത്. രാജ്ഭവനെ രാഷ്ട്രീയവത്കരിക്കരുതെന്ന നിലപാട് കോണ്‍ഗ്രസ് വ്യക്തമാക്കിയതാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

കായലോട് യുവതി മരിച്ച സംഭവം ഉത്കണ്ഠയുളവാക്കുന്നതാണ്. ആള്‍ക്കൂട്ട വിചാരണ തെറ്റാണ്. എല്ലാ പ്രതികളെയും പൊലീസ് നിയമനത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

You cannot copy content of this page