Breaking News

‘നിലമ്പൂരിലേത് യുഡിഎഫ് ഒറ്റക്ക് നേടിയ വിജയം, അൻവർ ഉണ്ടായിരുന്നെങ്കിൽ ക്രെഡിറ്റ് മുന്നണിക്ക് കിട്ടില്ലായിരുന്നു’; കോൺഗ്രസ്

Spread the love

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയം മുന്നണിയുടെ രാഷ്ട്രീയ ശക്തിയുടെ തെളിവാണെന്ന് കോൺഗ്രസ് വിലയിരുത്തൽ. യു.ഡി.എഫ് ഒറ്റക്ക് നേടിയ വിജയമാണ് നിലമ്പൂരിൽ ഉണ്ടാകുന്നത്.അൻവർ ഉണ്ടായിരുന്നെങ്കിൽ, വിജയത്തിന്റെ ക്രെഡിറ്റ് മുഴുവനും മുന്നണിക്ക് ലഭിക്കുമായിരുന്നില്ല. ഇപ്പോഴത്തെ വിജയം മുന്നണിയുടെ പ്രചാരണശേഷിയുടെയും സംഘാടന ശേഷിയുടെയും ഫലമാണെന്നാണ് എന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് നില 7000 കടന്നു. കൗണ്ടിങ് സെന്ററിന് പുറത്ത് വലിയ ആവേശം തീർത്ത് യുഡിഫ്, ലീഗ് പ്രവർത്തകർ ഒത്തുകൂടി. ആദ്യ റൗണ്ടിൽ തന്നെ മുന്നേറ്റമാണ് യുഡിഎഫിന് മണ്ഡലത്തിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ കരുത്ത് കാട്ടാൻ യുഡിഎഫിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

അതേസമയം വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി വി അൻവർ കരുത്തുകാട്ടിയിരുന്നു. പോസ്റ്റല്‍ വോട്ടും വഴിക്കടവും എണ്ണിയപ്പോൾ പി വി അൻവര്‍ വോട്ട് പിടിക്കുന്നത് കാണാൻ കഴിഞ്ഞു. തണ്ണിക്കടവിലെ ആദ്യ ബൂത്തിൽ എൽ.ഡി.എഫിനെക്കാൾ വോട്ട് പി.വി അൻവർ നേടി.

എട്ടുമണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പോസ്റ്റൽ വോട്ടിന് ശേഷമാണ് ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങിയത്.ഒരു റൗണ്ടിൽ 14 വോട്ടിങ്ങ് മെഷീനുകളാണ് എണ്ണുക. 19 റൗണ്ടുകളിലായി 263 ബൂത്തുകളിലെ വോട്ടെണ്ണൽ പൂർത്തിയാകും.ചുങ്കത്തറ മാർത്തോമ കോളേജിലാണ് വോട്ടെണ്ണൽ നടക്കുന്നത്.

You cannot copy content of this page