നിലമ്പൂർ നഗരസഭയിലും മുന്നേറ്റം തുടർന്ന് ആര്യാടൻ ഷൗക്കത്ത്. 12ാം റൗണ്ടിൽ എണ്ണിയ ആദ്യ ബൂത്തുകളിലും ലീഡ് ഷൗക്കത്തിന് തന്നെയാണ്. ആര്യാടൻ ഷൗക്കത്തിന്റെ മുന്നേറ്റത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. നഷ്ടമായത് ഓരോന്നും തിരിച്ച് പിടിക്കുന്നതിൻ്റെ തുടക്കം നിലമ്പൂരിൽ നിന്ന്.
ഇനി യുഡിഎഫ് ന്റെ വഴികളിൽ വിജയ ‘പൂക്കളുടെ കാലമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. സത്യാനന്തരകാലത്ത് ഇതിൽനിന്ന് മറിച്ചൊരു ജനവിധി നിങ്ങൾ പ്രതീക്ഷിച്ചിരുന്നുവോ നിഷ്കളങ്കരെ എന്നാണ് സന്ദീപ് വാര്യർ കുറിച്ചത്. Joy..Joy.. Well done Joy..Humble Joy.. Simple Joy..Able Joy..Noble Joy.. പോത്ത്ക്കല്ല് അങ്ങ് തൂക്കിയട്ടോ..VS Joy എന്നാണ് അബിൻ വർക്കി കുറിച്ചത്.
അതേസമയം നിലമ്പൂർ നഗരസഭയിലും മുന്നേറ്റം തുടർന്ന് ആര്യാടൻ ഷൗക്കത്ത്. 12ാം റൗണ്ടിൽ എണ്ണിയ ആദ്യ ബൂത്തുകളിലും ലീഡ് ഷൗക്കത്തിന് തന്നെയാണ്. എൽഡിഎഫ് 40593. യുഡിഎഫ് 48679. അൻവർ 13573. ബിജെപി 5452. യുഡിഎഫ് ലീഡ് 8138.
അതേസമയം നിലമ്പൂരിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം തുടങ്ങി. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പതിനായിരത്തോളം വോട്ടിന് മുന്നേറ്റം തുടരുകയാണ്. ഡിസിസി ഓഫീസിൽ പ്രസിഡന്റ് വി എസ് ജോയിയെ എടുത്തുയർത്തിയാണ് യുഡിഎഫ് പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം. ആര്യാടൻ ഷൌക്കത്ത് കുടുംബാംഗങ്ങൾക്ക് ഒപ്പം വീട്ടിൽ നിന്നാണ് തെരഞ്ഞെടുപ്പ് ഫലമറിയുന്നത്.
