മലപ്പുറം: മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞ് അപകടം. തലപ്പാറയിലാണ് സംഭവം. പാടത്തേയ്ക്കാണ് ബസ് മറിഞ്ഞത്. അപകടത്തില്‍ പതിനാറ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലരാത്രി പത്തരയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്നുവന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ പാടത്തേയ്ക്ക് മറിയുകയായിരുന്നു. ബസില്‍ മുപ്പതോളം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.
പതിവായി അപകടമുണ്ടാകുന്ന സ്ഥലമാണ് ഇതെന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ട് മാസം മുന്‍പ് ഇതേ സ്ഥലത്ത് സമാനമായ അപകടം നടന്നിരുന്നു.