വാട്‌സ്ആപ്പ് വീഡിയോ കോളിൽ ഇനി ഫിൽട്ടറും ലഭിക്കും; ഈ മാറ്റങ്ങൾ ശ്രദ്ധിച്ചോ നിങ്ങൾ?

Spread the love

വീഡിയോ കോളുകൾ ഉപഭോക്താക്കൾക്ക് കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. വീഡിയോ കോളുകൾക്ക് ഇഫക്ടുകൾ ചേർക്കാൻ കഴിയുന്ന ഫിൽറ്റർ ഓപ്ഷനും ബാക്ക്ഗ്രൗണ്ട് ഓപ്ഷനുമാണ് വാട്‌സ്ആപ്പ് പുതിയതായി അവതരിപ്പിച്ച മാറ്റം. ഫിൽറ്റർ വഴി വീഡിയോയിൽ സ്പ്ലാഷ് പോലുള്ള ഇഫക്ടുകൾ ചേർക്കാൻ അനുവദിക്കുന്നു.

ബാക്ക് ഗ്രൗണ്ട് ഓപ്ഷൻ വഴിയും വാട്സ്ആപ്പ് കോൾ ആസ്വാദ്യകരമാക്കാൻ കഴിയും. ബാക്ഗ്രൗണ്ട് ഓപ്ഷനിൽ ലഭിക്കുന്ന ബ്ലർ ഓപ്ഷൻ ഉപഭോക്താക്കൾക്ക് ഉപകാരപ്രദമായ ഒന്നാണ്. ഏതെങ്കിലും മീറ്റിങ്ങുകളിൽ പങ്കെടുക്കുമ്പോഴോ മറ്റ് ഒദ്യോ​ഗിക പരിപാടികളിൽ പങ്കെടുക്കുമ്പോഴോ ബ്ലർ ഓപ്ഷൻ ഉപകാരപ്പെടും. തിരഞ്ഞെടുക്കാൻ 10 ബാഗ്രൗണ്ട് ഓപ്ഷനുകൾ വാട്സ്ആപ്പിൽ ഉണ്ട്. സ്റ്റൈലിഷ് ബാക്ക്‌ഡ്രോപ്പ് ചേർക്കുമ്പോൾ സ്വകാര്യത നിലനിർത്താൻ ഈ ഫീച്ചർ അനുയോജ്യമാണ്.

വാട്ട്‌സ്ആപ്പ് മറ്റ് ഫീച്ചറുകളോടൊപ്പം ഒരു ടച്ച് അപ്പ് ഫീച്ചറും അവതരിപ്പിച്ചു. മങ്ങിയ ക്രമീകരണങ്ങളിൽ തെളിച്ചം വർധിപ്പിക്കുന്ന ഒരു ലോ ലൈറ്റ് ഓപ്ഷൻ ഉണ്ട്. നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ വീഡിയോ വ്യക്തവും വൈബ്രെന്റും ആക്കാൻ ഇത് സഹായിക്കുന്നത്. ഈ അപ്‌ഡേറ്റുകൾ വരും ആഴ്‌ചകളിൽ എല്ലാ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്കും ലഭ്യമാകും.

You cannot copy content of this page