4 വർഷത്തിനിടെ 15 തവണ പരോൾ; ഗുർമീത് റാം റഹീം സിംഗ് ജയിൽ മോചിതനാകുന്നു

Spread the love

ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ദേരാ സച്ച സൗദ നേതാവ് ഗുർമീത് റാം റഹീം സിംഗിന് വീണ്ടും പരോൾ. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഇത് അദ്ദേഹത്തിൻ്റെ മൂന്നാമത്തെ താൽക്കാലിക റിലീസും നാല് വർഷത്തിനുള്ളിൽ 15-ാമത്തേതുമാണ്.

ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് 20 ദിവസത്തേക്ക് ബിജെപി സര്‍ക്കാര്‍ പരോള്‍ അനുവദിച്ചത്. ഹരിയാനയില്‍ നിരവധി അനുയായികളുളള ഗുര്‍മീതിനെ തെരഞ്ഞെടുപ്പ് സമയത്ത് പുറത്തിറക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന ആക്ഷേപം ശക്തമാണ്. എന്നാൽ പരോൾ സമയത്ത്, ഹരിയാനയിൽ പ്രവേശിക്കാനോ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനോ ഗുർമീതിന് അനുവാദമില്ല. മാത്രമല്ല തിരഞ്ഞെടുപ്പ് വിഷയങ്ങളിൽ സോഷ്യൽ മീഡിയ വഴിയുള്ള പ്രവർത്തികളിൽ നിന്നും ഗുർമീതിനെ വിലക്കി.

അതേസമയം, ഓഗസ്റ്റ് 13 ന് അനുവദിച്ച 21 ദിവസത്തെ അവധിക്ക് ശേഷം സെപ്റ്റംബർ 2 ന് സുനരിയ ജയിലിലേക്ക് മടങ്ങിയ റാം റഹീമിന് 14 തവണ താൽക്കാലിക മോചനം ലഭിച്ചു. അദ്ദേഹത്തിൻ്റെ പരോൾ അനുവദിച്ചിരുന്നത് 259 ദിവസത്തേക്കാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ജനുവരി 19ന് പരോൾ ലഭിച്ചത്. രാജ്യചരിത്രത്തില്‍ പോലും ഇത്രയധികം തവണ കൊടുംകുറ്റവാളികള്‍ക്ക് പരോള്‍ നല്‍കിയിട്ടില്ല. മാധ്യമപ്രവര്‍ത്തകനെ ഉള്‍പ്പടെ രണ്ട് പേരെ കൊലപ്പെടുത്തിയ കേസിലും ഇരട്ട ബലാത്സംഗ കേസിലും പ്രതിയാണ് ഇയാൾ.

You cannot copy content of this page