ഉത്തരാഖണ്ഡിൽ കൊടുമുടി കയറുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ഇടുക്കി വെള്ളത്തൂവല്‍ കമ്പിളിക്കണ്ടം പൂവത്തിങ്കല്‍ വീട്ടില്‍ അമല്‍ മോഹന്‍(34) ആണ് മരിച്ചത്. ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. കേദാര്‍നാഥില്‍ നിന്നു മൃതദേഹം ഹെലികോപ്ടറില്‍ ജോഷിമഠില്‍ എത്തിച്ചു.
