തനിക്കെതിരായ അറസ്റ്റും നിയമനടപടികളും രാഷ്ട്രീയ ഗൂഢാലോചനയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍

Spread the love

ന്യൂഡൽഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാളിന്റെ കസ്റ്റഡി കാലാവധി ഏപ്രില്‍ 1 വരെ നീട്ടി.

കസ്റ്റഡി കാലാവധി 7 ദിവസത്തേക്ക് കൂടി നീട്ടണമെന്നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) റോസ് അവന്യൂ കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ നാല് ദിവസമാണ് അനുവദിച്ചത്. ഇ.ഡി കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് കേജ്രിവാളിനെ റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയത്.

അതേസമയം, കോടതിയില്‍ പ്രവേശിക്കുന്നതിനിടെ ഡല്‍ഹി എല്‍.ജി. വി.കെ. സക്സേനയുടെ സർക്കാരിനെ ജയിലില്‍ നിന്നും ഭരിക്കാൻ കഴിയില്ല എന്ന ബിജെപി പരാമർശങ്ങള്‍ക്കെതിരേ കേജ്രിവാള്‍ പ്രതികരിച്ചു. തനിക്കെതിരായ അറസ്റ്റും നിയമനടപടികളും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ജനങ്ങളെല്ലാം കാണുന്നുണ്ടെന്നും അവർ തന്നെ മറുപടി നല്‍കുമെന്നും കേജ്രിവാള്‍ വ്യക്തമാക്കി.

You cannot copy content of this page