തിരുവനന്തപുരം∙ നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ നടുറോഡിൽ ഊരുട്ടുകാല സ്വദേശി ആദിത്യനെ (23) വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതികൾ ഉപയോഗിച്ച കാറിന്റെ ഉടമയുടെ പിതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാറിന്റെ ഉടമ അച്ചുവിന്റെ പിതാവ് ഡ്രൈവർ സുരേഷിനെ ഇന്നു രാവിലെയാണ് ജോലിസ്ഥലമായ ഓലത്തന്നിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹന ഉടമയ്ക്കു കൊലപാതകത്തിൽ പങ്കുണ്ടോ എന്നു പൊലീസ് പരിശോധിച്ചു വരികയാണ്
