Breaking News

വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം’; അനിശ്ചിതകാല സമരത്തിനൊരുങ്ങി ബസ് ഉടമകൾ

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് അനിശ്ചിതകാല സമരത്തിനൊരുങ്ങി ബസ് ഉടമകൾ. വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം, ലിമിറ്റ‍‍ഡ് സ്റ്റോപ്പ് ബസുകൾ നിലനിർത്തണം, ദീർഘദൂര സ്വകാര്യ ബസുകളുടെ ഫിറ്റ്നസ് പുതുക്കി നൽകണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സമരത്തിന്റെ തീയതി പിന്നീട് തീരുമാനിക്കും.

2022ൽ ടിക്കറ്റ് നിരക്ക് വർധിച്ചപ്പോൾ വിദ്യാർഥികളുടെ നിരക്ക് വർധിപ്പിച്ചിരുന്നില്ല. വിദ്യാർഥികളുടെ നിരക്ക് അഞ്ച് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ആന്റണി രാജു ​ഗതാ​ഗത മന്ത്രി ആയിരുന്ന സമയത്തും ഇതേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അന്ന് നടപടിയൊന്നുമായിരുന്നില്ല. ​ഗണേഷ് കുമാർ ​ഗതാ​ഗത മന്ത്രി ആയി ചുമതലയേറ്റെടുത്തപ്പോഴും ഇതേ ആവശ്യം ഉന്നയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനാലാണ് സമരതീരുമാനം.

ഗതാ​ഗത മന്ത്രിയുമായി ഒരു യോ​ഗം കൂടി ബസ് ഉടമകൾ നടത്തും. ഈ യോ​ഗത്തിലും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരത്തിന്റെ തീയതി പ്രഖ്യാപിക്കാനാണ് ബസ് ഉടമകളുടെ തീരുമാനം.

You cannot copy content of this page