തിരഞ്ഞെടുപ്പ് ചൂടിൽ കേരളം: CPI-CPIM പ്രചാരണം തുടങ്ങി; ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കോൺ​ഗ്രസ്

Spread the love

തിരഞ്ഞെടുപ്പ് ചൂടിൽ കേരളം. സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐഎമ്മും, സിപിഐയും പ്രചാരണം തുടങ്ങി. കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. അവസാനഘട്ട ചർച്ചകൾക്കായി നേതാക്കൾ ഇന്ന് വീണ്ടും ഡൽഹിയിൽ എത്തും. സിറ്റിംഗ് എംഎൽഎമാർ സംവരണ സീറ്റുകൾ ഒറ്റ പേരിൽ എത്തിയ മണ്ഡലങ്ങൾ എന്നിവയാകും ആദ്യഘട്ട പട്ടികയിൽ ഉണ്ടാവുക. കെ സുധാകരൻ നാളെ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും.

സ്ഥാനാർത്ഥി നിർണയത്തിൽ അവസാനഘട്ട ചർച്ചകളിലാണ് കോൺഗ്രസ്. എംപിമാർ മത്സരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കമാന്റിന്റെതാകും. ഏറ്റുമാനൂർ, ഇടുക്കി സീറ്റുകൾ ജോസഫ് വിഭാഗത്തിൽ നിന്ന് ഏറ്റെടുക്കാനുള്ള അവസാനശ്രമത്തിലാണ് കോൺഗ്രസ്. അതേസമയം സ്വതന്ത്രരെ മത്സരിപ്പിക്കാൻ സാധ്യതയുളള സീറ്റുകളിലെ സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സിപിഐഎം. കേരള കോൺഗ്രസ് എമ്മിന്റെയും ,ലീഗിന്റേയും സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും.

13 സീറ്റുകൾ എൽഡിഎഫിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കഴിഞ്ഞതവണ മത്സരിച്ച 12 സീറ്റുകളിലാണ് എൽഡിഎഫ് നിലവിൽ ഉറപ്പു നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ 12 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ആകും ആദ്യം പ്രഖ്യാപിക്കുക. കഴിഞ്ഞദിവസം ഇടുക്കിയിൽ നടന്ന പരിപാടിയിൽ സിറ്റിംഗ് എംഎൽഎമാർ മത്സരിക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു.കൂടാതെ പാലായിൽ ജോസ് കെ മാണി തന്നെ മത്സരിച്ചേക്കും.

You cannot copy content of this page