Breaking News

കെഎസ്ആർടിസി ഡ്രൈവർ യദുവിനെ തടഞ്ഞ കേസ്: മേയർ ആര്യ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയേയും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി

Spread the love

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിനെ തടഞ്ഞ കേസിൽ നിന്ന് മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയേയും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി. മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് കേസിൽ പ്രതി. മേയറും എംഎൽഎയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ല. യദു നൽകിയ സ്വകാര്യ ഹർജി പരിഗണിച്ച് കോടതി നേരിട്ട് കേസ് എടുക്കാൻ നിർദ്ദേശിച്ചത് അനുസരിച്ചാണ് കേസ് എടുത്തത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

2024 ഏപ്രില്‍ 27 ന് രാത്രി 10 മണിക്കാണ് പാളയം സാഫല്യം കോംപ്ലക്സിന് മുന്നില്‍ വച്ച് മേയറും ഭര്‍ത്താവും അടക്കമുളളവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കു തര്‍ക്കം ഉണ്ടായത്. ഇതിനെ തുടർന്ന് മേയറെ വീണ്ടും പ്രതി ചേർക്കണം എന്ന് ആവശ്യപ്പെട്ട് യദു കോടതിയിൽ വീണ്ടും ഹർജി നൽകി. അതേസമയം, കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ കുറ്റപത്രം ഉടൻ സമർപ്പിക്കും. മേയർ നൽകിയ പരാതിയിലെടുത്ത കേസിലാണ് യദുവിനെതിരെ കുറ്റപത്രം നൽകുക മേയറേയും മറ്റുള്ളവരെയും അശ്ലീല ആംഗ്യം കാണിച്ചുവെന്ന് പൊലീസ് മ്യൂസിയം പൊലീസാണ് കുറ്റപത്രം നൽകുന്നത്. ബസ്സിലെ മെമ്മറി കാർഡ് കാണാതായ കേസിൽ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

You cannot copy content of this page