Breaking News

കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; സ്വാമി പിടിയിൽ

Spread the love

കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. പൂജക്ക് എത്തിയപ്പോൾ പീഡിപ്പിച്ചെന്ന് നിരവധി സ്ത്രീകൾ വെളിപ്പെടുത്തി.

മകളോട് മോശമായി പെരുമാറിയെന്ന് അമ്മ പറഞ്ഞു. വിശ്വാസത്തെ മുതലെടുത്ത് പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. കോഴിബലി നടക്കുന്നത് കണ്ടെന്നും യുവതിയുടെ മൊഴി. ഷിനു മന്ത്രവാദത്തിന്റെ പേരിൽ നിരവധി പേരിൽ നിന്നായി തട്ടിയെടുത്തത് ലക്ഷങ്ങളാണെന്നാണ് വിവരം.

ഭർത്താവുമായുള്ള പ്രശ്നം പരിഹരിക്കാനാനെത്തിയ യുവതിയോട് കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പതിനായിരങ്ങളാണ് ഇയാൾ ഫീസായി ആവശ്യപ്പെട്ടത്. കുടുംബo തകരുമെന്നതിനാൽ പുറത്ത് പറയാൻ കഴിയാത്ത അവസ്ഥയാണെന്നും യുവതി പറയുന്നു.

ആഭിചാരക്രിയയുടെ മറവിൽ 11 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതോടെയാണ് ഷിനു സ്വാമി പിടിയിലായത്.സ്വകാര്യ ഭാഗങ്ങളിൽ പൂജയുടെ ഭാഗമായി സ്പർശിച്ചു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. പോക്സോ കേസിൽ അറസ്റ്റിലായ ഷിനു നിലവിൽ റിമാൻഡിലാണ്.

You cannot copy content of this page