Breaking News

രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത്, ഇന്നലെ വക്കീൽ ഓഫീസിലെത്തി; വക്കാലത്ത് ഒപ്പിട്ട ശേഷം ഒളിവിൽ പോയി

Spread the love

ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം. എൽ.എ തിരുവനന്തപുരത്ത് എത്തി. ഇന്നലെ രാവിലെ വക്കീൽ ഓഫീസിൽ എത്തി. വക്കാലത്ത് ഒപ്പിട്ട ശേഷം തിരുവനന്തപുരത്ത് നിന്നും ഒളിവിൽ പോയി.

എഫഐആർ രജിസ്റ്റർ ചെയ്‌ത്‌ മണിക്കൂറുകൾക്ക് ശേഷം രാഹുൽ വഞ്ചിയൂരിലെ വക്കീൽ ഓഫീസിൽ നേരിട്ട് എത്തി. പാലക്കാട് നിന്ന് രാഹുൽ തിരുവനന്തപുരത്താണ് എത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ തിരുവനന്തപുരത്തും പരിസരത്തുമുണ്ടെന്നാണ് പൊലീസ് നിഗമനം.

അതിജീവിതയുടെ പരാതിയെ തുടർന്ന് പൊതുമധ്യത്തിൽ നിന്നും മാറി നിന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് ഇന്നലെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വിമാനത്താവളത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബ്യൂറോ എമിഗ്രേഷന് കത്ത് നൽകിയിരുന്നു. വിദേശത്തേക്ക് കടക്കാതിരിക്കാനായിരുന്നു നടപടി.

കഴിഞ്ഞ ദിവസം വൈകിട്ടോടെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ അഞ്ചു മണിയോടെയാണ് രാഹുലിന്റെ ഫോൺ സ്വിച്ച് ഓഫായത്. ഇന്നലെ രാവിലെ ഏഴരയോടെ രാഹുലിന്റെ ഫോൺ സ്വിച്ച് ഓണായെങ്കിലും വീണ്ടും സ്വിച്ച് ഓഫാക്കി.

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്കായി പെൺകുട്ടിയുടെ മൊഴി. രാഹുൽ വിവാഹ വാഗ്ദാനം നൽകിയിരുന്നതായി പെൺകുട്ടിയുടെ മൊഴി. ഡിവോഴ്‌സ് ആയതിനാൽ വീട്ടിൽ വിവാഹത്തിന് സമ്മതിക്കില്ല. കുഞ്ഞുണ്ടെങ്കിൽ വീട്ടിൽ വിവാഹത്തിന് സമ്മതിക്കുമെന്ന് വിശ്വസിപ്പിച്ചു. ഗർഭം ധരിച്ചത് അതിനാലാണന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി.രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണെന്നും, വിവാഹബന്ധം നീണ്ടു നിന്നത് ഒരു മാസം മാത്രമാണെന്നും യുവതി അന്വേഷണ സംഘത്തിന് നേരത്തെ മൊഴി നൽകി. ആദ്യ വിവാഹം നടന്നത് 2024 ഓഗസ്ത് 22ന് ക്ഷേത്രത്തിൽ വെച്ചാണ്.

വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ല. 4 ദിവസം മാത്രമാണ് ഒരുമിച്ച് താമസിച്ചത്. ഒരു മാസത്തിനുള്ളിൽ ബന്ധം ഒഴിഞ്ഞുവെന്നും യുവതി അന്വേഷണസംഘത്തിന് കഴിഞ്ഞദിവസം കൊടുത്ത മൊഴിയിൽ പറയുന്നു.രാഹുലിന്‍റെ ജാമ്യ ഹ‍ർജ്ജിയിലെ വാദങ്ങളെ പൊളിക്കുന്നതാണ് യുവതിയുടെ നിർണായക മൊഴി.

രാഹുലുമായി പരിചയപ്പെടുന്നത് വിവാഹബന്ധം ഒഴിഞ്ഞ് 5 മാസത്തിന് ശേഷമാണെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. വിവാഹിതക്ക് എങ്ങിനെ വിവാഹ വാഗ്ദാനം നൽകും എന്ന രാഹുലിന്റെ വാദത്തിന് എതിരെ ആണ് ഈ മൊഴി. ഭർത്താവിരിക്കെയാണ് യുവതി രാഹുലുമായി ബന്ധപ്പെട്ടത് എന്ന ആരോപണം ഉയർന്നിരുന്നു.

അതേസമയം, യുവതി വിവാഹിതയാണെന്ന കാര്യം തനിക്ക് അറിയാമായിരുന്നുവെന്ന് രാഹുൽ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിട്ടുമുണ്ട്. ഭർത്താവിൻ്റെ ഉപദ്രവങ്ങൾ വിവരിച്ചാണ് തന്നോട് സംസാരിച്ചതെന്നും, ആ ബന്ധമാണ് വളർന്നതും പിന്നീട് ലൈംഗികബന്ധത്തിൽ എത്തിയത് എന്നും രാഹുൽ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.

You cannot copy content of this page