കൊല്ലം: പൊലീസ് സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി ഭീഷണി മുഴക്കി മദ്യപന്‍റെ പരാക്രമം. ചെറിയഴീക്കൽ സ്വദേശിയായ യുവാവാണ് മദ്യലഹരിയിൽ കരുനാഗപ്പള്ളി പൊലീസിനെ വട്ടം കറക്കിയത്. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പട്രോളിംഗ് ടീം യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു. തുടർന്ന് പുറത്തിറങ്ങിയ യുവാവ് സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി ഭീഷണി മുഴക്കുകയായിരുന്നുരാത്രി 11 മണിയോടെയായിരുന്നു സംഭവം. ഏറെ നേരത്തെ ശ്രമത്തിലൂടെയാണ് പൊലീസുകാർ ചേർന്ന് യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കിയത്. വീട്ടുകാരെ വിളിച്ചു വരുത്തി യുവാവിനെ വിട്ടയച്ചു.
