Breaking News

27 വര്‍ഷങ്ങള്‍ക്കിപ്പുറം റീ റിലീസിങ്ങിനൊരുങ്ങി ‘സമ്മര്‍ ഇന്‍ ബത്‍‍ലഹേം’ വീണ്ടും; ട്രെയ്‍ലര്‍ ലോഞ്ച് ഇന്ന്

Spread the love

മലയാളത്തില്‍ നിന്നുള്ള അടുത്ത റീ റിലീസ് ആണ് പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നായ സമ്മര്‍ ഇന്‍ ബത്‍ലഹേം. രഞ്ജിത്തിന്‍റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1998 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇത്. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ, കലാഭവൻ മണി തുടങ്ങിയവര്‍ക്കൊപ്പം മോഹന്‍ലാലിന്‍റെ അതിഥിവേഷവും ചിത്രത്തിന്‍റെ ഹൈലൈറ്റ് ആയിരുന്നു. സിയാദ് കോക്കർ ആയിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. റീ റിലീസിനോടനുബന്ധിച്ചുള്ള ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ലോഞ്ച് ഇന്ന് നടക്കും. ഇന്ന് വൈകിട്ട് 5 മണിക്ക് കലൂർ ഗോകുലം പാർക്ക് ഹോട്ടലില്‍ വച്ചാണ് പരിപാടി. തുടര്‍ന്ന് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ മഞ്ജു വാര്യർ, സിബി മലയിൽ, സിയാദ് കോക്കർ, രഞ്ജിത്ത്, എം രഞ്ജിത്ത് എന്നിവര്‍ പങ്കെടുക്കും.

കോക്കേഴ്സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസിൻ്റെ നേതൃത്വത്തിലാണ് ചിത്രം 4 കെ നിലവാരത്തിൽ റീമാസ്റ്റേർ ചെയ്തിരിക്കുന്നത്. സഞ്ജീവ് ശങ്കർ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ ഭൂമിനാഥൻ ആണ്. വിദ്യാസാഗറിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇന്നും മലയാളികളുടെ ഹൃദയത്തിൽ മുഴങ്ങുന്നവയാണ്. കെ.ജെ. യേശുദാസ്, കെ.എസ് ചിത്ര, സുജാത, എം.ജി ശ്രീകുമാർ, ശ്രീനിവാസ്, ബിജു നാരായണൻ എന്നിവരാണ് ചിത്രത്തിലെ ഗായകർ.

പ്രൊഡക്ഷൻ കൺട്രോളർ എം രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ് ബോണി അസ്സനാർ, കലാസംവിധാനം ബോബൻ, കോസ്റ്റ്യൂംസ് സതീശൻ എസ് ബി, മേക്കപ്പ് സി വി സുദേവൻ, കൊറിയോഗ്രാഫി കല, ബൃന്ദ, അറ്റ്മോസ് മിക്സ്‌ ഹരിനാരായണൻ, കളറിസ്റ്റ് ഷാൻ ആഷിഫ്, ഡിസ്ട്രിബ്യൂഷൻ കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സ്, പ്രോജക്ട് മാനേജ്മെൻ്റ് ജിബിൻ ജോയ് വാഴപ്പിള്ളി, സ്റ്റുഡിയോ ഹൈ സ്റ്റുഡിയോ, മാർക്കറ്റിംഗ് ഹൈപ്പ്, പിആർഒ പി ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ് അർജുൻ മുരളി, സൂരജ് സൂരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

You cannot copy content of this page