എസ്ഐആർ എന്യൂമറേഷൻ ഫോം വിതരണം വേഗത്തിലാക്കണമെന്ന് നിർദേശിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഈമാസം 15നുള്ളിൽ ഫോം വിതരണം പൂർത്തീയാക്കണമെന്നായിരുന്നു ബിഎൽഒമാർക്കുള്ള നിർദേശം. അല്ലെങ്കിൽ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ശിക്ഷ നടപടികൾ നേരിടേണ്ടി വരുമെന്നായിരുന്നു നിർദേശം.
ഔദ്യോഗിക സ്വഭാവത്തിൽ നോട്ടീസ് നൽകിയായിരുന്നു തിയതി നിശ്ചയിച്ചു നൽകിയത്. പാലക്കാട് നെന്മാറയിലും ആലത്തൂരിലും നൽകിയ നോട്ടീസ് ട്വന്റിഫോറിന് ലഭിച്ചു. എല്ലാ ശനിയാഴ്ചകളിലും വിളിക്കുന്ന പരിഷ്‌കരണ നടപടികൾ ചർച്ച ചെയ്യുന്നതിനായി വിളിച്ച് ചേർത്ത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ വിഷയം ഉയർന്നിരുന്നെങ്കിലും നിർദേശം നൽകിയിട്ടില്ലെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി നൽകിയിരുന്നത്. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
നവംബർ നാല് മുതലാണ് സംസ്ഥാനത്ത് എസ്‌ഐആർ നടപടികൾ ആരംഭിച്ചിരുന്നത്. ഡിസംബർ നാലിനുള്ളിൽ എന്യൂമറേഷൻ വിതരണം പൂർത്തിയാക്കുമെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിരുന്നത്. എസ്ഐആർ നടപടികൾ നീട്ടിവെക്കാൻ കഴിയില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിരുന്നത്. അതിനിടെ കണ്ണൂർ പയ്യന്നൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവത്തിൽ സർവീസ് സംഘടനകളുടെ സംസ്ഥാന വ്യാപക പ്രതിഷേധം തുടരുകയാണ്. ഇന്നത്തെ എസ്ഐആർ ജോലി ബഹിഷ്കരിച്ചാണ് ബിഎൽഒ കൂട്ടായ്മയുടെ പ്രതിഷേധം.
