Breaking News

‘റിവോൾവർ റിങ്കോ’ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Spread the love

താരക പ്രൊഡക്ഷൻസിന്റെ ബാനറിൽ കിരൺ നാരായണൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ‘റിവോൾവർ റിങ്കോ’യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. നടൻ ദുൽഖർ സൽമാൻ,ഉണ്ണി മുകുന്ദൻ,ബിഗ് ബോസ് വിന്നർ അനുമോൾ എന്നിവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയത്.സൂപ്പർ നാച്വറൽ കഥാപാത്രങ്ങളെ മനസ്സിൽ ആരാധിക്കുന്ന കുട്ടികൾ, അത്തരത്തിലൊരു കഥാപാത്രത്തെ കേന്ദ്രമാക്കി ഒരു സിനിമ നിർമ്മിക്കണമെന്നാഗ്രഹിച്ചു. തങ്ങൾക്ക് അസാധ്യമായ കാര്യങ്ങൾ ചെയ്യാനിറങ്ങിത്തിരിച്ച കുട്ടികൾക്ക് മുന്നിൽ പ്രിയേഷ് എന്ന നാട്ടിലെ ഒരു ചെറുപ്പക്കാരൻ കടന്നു വരുന്നു’പ്രിയേഷിൻ്റെ കടന്നുവരവോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ കിരൺ നാരായണൻ അവതരിപ്പിക്കുന്നത്.

കുട്ടികളേയും, കുടുംബങ്ങളേയും ആകർഷിക്കും വിധത്തിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. വിഷ്ണു ഉണ്ണികൃഷ്ണനാണ് പ്രിയേഷിനെ അവതരിപ്പിക്കുന്നത്. ശ്രീപത് യാൻ – (മാളികപ്പുറം, സുമതി വളവ്), ധ്യാൻ നിരഞ്ജൻ (ഇടിയൻ ചന്തു) ആദിശേഷ്, വിസാദ്, ആവണി (നടി അഞ്ജലി നായരുടെ മകൾ ) എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്ന കുട്ടി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്ണു ഉണ്ണിക്കൃഷ്ണൻ,ലാലു അലക്സ്, ബിനു തൃക്കാക്കര, വിജിലേഷ്, സഞ്ജു ശിവറാം, സാജു നവോദയ, കെ.പി.എ.സി മുഹമ്മദ്, അൻഷ മോഹൻ, മറീന മൈക്കിൾ, അഞ്ജലി നായർ, ഷൈനി സാറ, ആതിനാട് ശശി, ദിപിൻ ബാബു, സാബു, പ്രൗദ്ധീൻ എന്നിവരും ചിത്രത്തിൽ പല കഥാപാത്രങ്ങളായി എത്തുന്നു. കോഴിക്കോട്, കുന്ദമംഗലം, മുക്കം ഭാഗങ്ങളിലായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഉടൻ റിലീസിനെത്തും.

കൈതപ്രത്തിൻ്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ഫൈസൽ അലി ഛായാഗ്രഹണവും അയൂബ് ഖാൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -അരുൺ കൃഷ്ണ, മേക്കപ്പ് – ബൈജു ശശികല. കോസ്റ്റ്യൂം -സുജിത്ത് മട്ടന്നൂർ, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – ഷിബു രവീന്ദ്രൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ -സഞ്ജയ്.ജി.കൃഷ്ണൻ, പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ -ചന്ദ്രമോഹൻ എസ്.ആർ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പാപ്പച്ചൻ ധനുവച്ചപുരം . പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് ശാലു പേയാട്.

You cannot copy content of this page