മെട്രോ സ്റ്റേഷൻ പരിസരങ്ങളിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കണമെന്ന് ട്രുറ ആവശ്യപ്പെട്ടു.
മിൽമ ഭാഗത്തു നിന്നു മെട്രോ ടെർമിനൽ സ്റ്റേഷനിലേക്കുള്ള ഇടുങ്ങിയ റോഡിലെ പാർക്കിംഗും വടക്കേ കോട്ട മെട്രോ സ്റ്റേഷന്റെ പരിസരത്തുള്ള പാർക്കിംഗും ഗതാഗത കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
ടെർമിനൽ സ്റ്റേഷൻ പരിസരെത്തെ കാടു പിടിച്ച സ്ഥലവും വടക്കേ കോട്ടയിലെ പാർക്കിംഗ് ഗ്രൗണ്ടും തുറന്നു കൊടുത്താൽ പ്രശ്നം പരിഹരിക്കാനാകുമെന്നും ട്രുറ ചൂണ്ടിക്കാട്ടി.
