Breaking News

മാലിന്യ പ്രശ്നം പരിഹരിച്ചില്ല; കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്‌ത്‌ നാട്ടുകാർ

Spread the love

കണ്ണൂർ കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനന് നേരെ കയ്യേറ്റം. പെരിങ്ങത്തൂർ കരിയാട് വെച്ചാണ് കയ്യേറ്റമുണ്ടായത്. മാലിന്യ പ്രശ്നത്തിൻ്റെ പേരിൽ പ്രതിഷേധിക്കുന്ന നാട്ടുകാർക്കിടയിലൂടെ എംഎൽഎ നടന്ന് പോകാൻ നോക്കിയപ്പോഴാണ് കയ്യേറ്റം ഉണ്ടായത്.

പെരിങ്ങത്തൂരിൽ അങ്കണവാടി ഉദ്ഘാടനത്തിനായാണ് കെ പി മോഹനൻ എത്തിയത്. ഇതിന് സമീപമായി മാസങ്ങളായി ഒരു ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഇവിടുത്തെ മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കുന്നു എന്ന പ്രശ്നം ഉന്നയിച്ചുകൊണ്ട് നാട്ടുകാർ പ്രതിഷേധം നടത്തിവരികയായിരുന്നു. സംഭവം നടക്കുമ്പോൾ എംഎൽഎ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നത്. ഒപ്പം പാർട്ടിക്കാരോ, സഹായികളോ ഉണ്ടായിരുന്നില്ല. പ്രകോപിതരായ പ്രതിഷേധക്കാർ എംഎൽഎയെ പിടിച്ചു തള്ളുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. വലിയ വാക്കേറ്റവും ഉണ്ടായി. സംഭവത്തിൽ എംഎൽഎ ഇതുവരെ പ്രതികരിച്ചിട്ടില്ല.

You cannot copy content of this page