Breaking News

സഹകരണ ഓണം വിപണി ഇടവെട്ടിയിൽ പ്രവർത്തനം ആരംഭിച്ചു.

Spread the love

ഇടവെട്ടി/തൊടുപുഴ:തൊടുപുഴ താലൂക്ക് റൂറൽ മർച്ചൻറ്സ് വെൽഫെയർ സഹകരണ സംഘത്തിൻറെ ഓണം വിപണി 2025 ഇടവെട്ടി ചിറ ബസ്റ്റോപ്പിന് സമീപം ട്രാൻസ്ഫോമറിന് അടുത്ത ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ഇവിടെ നിന്നും 1340 രൂപയ്ക്ക് 15 ഇനം സാധനങ്ങൾ സർക്കാർ നിശ്ചയിക്കുന്ന വിലയിലൂം ഗുണ നിലവാരത്തിലും ഇവിടെ നിന്നും ലഭിക്കുന്നതാണ്. പ്രവർത്തന സമയം രാവിലെ 9 മുതൽ വൈകിട്ട് 6 വരെ. ഓണം വിപണിയുടെ ഉദ്ഘാടനം സംഘം പ്രസിഡൻറ് ജയകൃഷ്ണൻ പുതിയേടത്ത് ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സഹ രക്ഷാധികാരി ജയകുമാർ പുത്തൻ മഠത്തിലിന് നൽകി നിർവഹിച്ചു. ഭരണസമിതി അംഗങ്ങളായ സി എസ് ശശീന്ദ്രൻ, ഷാജി വർഗീസ്, നിമ്മി ഷാജി, സെക്രട്ടറി അജ്മൽ എം അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.

You cannot copy content of this page