Breaking News

മെസ്കോസിൻ്റെ ആഭിമുഖ്യത്തിൽ സഹകരണ ഓണം വിപണി ഇടവെട്ടിയിൽ ഇന്നു മുതൽ

Spread the love

തൊടുപുഴ :താലൂക്ക് റൂറൽ മർച്ചൻറ്സ് വെൽഫെയർ സഹകരണ സംഘത്തിൻറെ(മെസ്‌കോസ് )
ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ നടത്തുന്ന ഈ വർഷത്തെ സഹകരണ ഓണം വിപണി(2025 ഓഗസ്റ്റ് 31 ഞായറാഴ്ച) ഇന്ന് രാവിലെ 8. 30 മുതൽ ഇടവെട്ടിചിറ ജംഗ്ഷനിൽ ആരംഭിക്കുന്നു. ഇവിടെ നിന്നും പൊതുജനങ്ങൾക്ക് സർക്കാർ നിശ്ചയിക്കുന്ന വിലയിലും ഗുണനിലവാരത്തിലും അരി ഉൾപ്പെടെയുള്ള പലവ്യഞ്ജനങ്ങൾ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 3 വരെ ലഭിക്കുന്നതാണ്. ഓണം വിപണിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8:30ന്
സംഘം പ്രസിഡൻറ് ജയകൃഷ്ണൻ പുതിയേടത്ത് ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം സഹ രക്ഷാധികാരി ജയകുമാർ പുത്തൻ മഠത്തിലിന് നൽകിക്കൊണ്ട് നിർവഹിക്കും. ഓണച്ചന്ത രാവിലെ 9 മുതൽ വൈകിട്ട് ആറു വരെ പ്രവർത്തിക്കുന്നതാണ്.

You cannot copy content of this page