Breaking News

മരങ്ങാട്ടുപള്ളി പഞ്ചായത്തിന് കായകൽപ അവാർഡ്. ആരോഗ്യ രംഗത്തെ മികവിനുള്ള പുരസ്കാരം ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്.

Spread the love

കോട്ടയം /മരങ്ങാട്ടുപിള്ളി:ആരോഗ്യരംഗത്തെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിച്ച്, മരങ്ങാട്ടുപിള്ളി ഗ്രാമ പഞ്ചായത്തിലെ ആണ്ടൂർ ഗവ. ആയുർവ്വേദ ഡിസ്പെൻസറി കായകല്പ് അവാർഡിലൂടെ ജില്ലാതലത്തിൽ മികവ് തെളിയിച്ചു. ശുചിത്വം, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ, സേവന നിലവാരം, രോഗി സൗഹൃദ അന്തരീക്ഷം എന്നിവയിലെ ഉയർന്ന നിലവാരമാണ് ഈ നേട്ടത്തിന് അടിസ്ഥാനം.

തിരുവനന്തപുരം സംഘടിപ്പിച്ച ചടങ്ങിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്, കായകല്പ് അവാർഡും ഒരു ലക്ഷം രൂപയുടെ സമ്മാനത്തുകയും പ്രശംസാപത്രവും പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവലിനും പഞ്ചായത്ത് മെമ്പർമാർക്കും ആയുർവ്വേദ മെഡിക്കൽ ഓഫീസർ ഡോ. തുഷാർ മാത്തുക്കുട്ടിക്കും കൈമാറി.

സർഗാത്മകമായ പ്രവർത്തനവും, സേവന മനോഭാവവും, പൊതുജനാരോഗ്യത്തിന് ഗ്രാമ പഞ്ചായത്ത് നൽകുന്ന കരുതലും ചേർന്നൊരുക്കിയ നേട്ടമായാണ് ഈ പുരസ്കാരം കണക്കാക്കപ്പെടുന്നത്. മരങ്ങാട്ടുപിള്ളി പഞ്ചായത്തിൻ്റെ ആരോഗ്യ രംഗത്തുള്ള കരുത്തിനും സേവന സമർപ്പണത്തിനും ഈ അംഗീകാരം പുതുചൈതന്യം പകരുന്നതാണ്.

You cannot copy content of this page