Breaking News

മണൽ മാഫിയയെ പൂട്ടാൻ ഒരുങ്ങി പൊലീസ്; കാസർഗോഡ് കുമ്പളയിൽ വ്യാപക പരിശോധന

Spread the love

കാസർഗോഡ് കുമ്പളയിൽ മണൽ മാഫിയയ്‌ക്കെതിരേ പൊലീസ് വ്യാപക പരിശോധന നടത്തി. കടൽത്തീരങ്ങളിലും ഷിറിയ പുഴയുടെ തീരങ്ങളിലും പരിശോധന നടന്നു. പിടിച്ചെടുത്ത മണൽ ജെസിബി ഉപയോഗിച്ച് പുഴയിലേക്ക് തള്ളി.

തുടർന്ന്, പിടിച്ചെടുത്ത മണൽ ചാക്കുകൾ നശിപ്പിച്ചു. കൂടാതെ, മണൽ വാരാൻ ഉപയോഗിച്ച വാഹനങ്ങളും ഉപകരണങ്ങളും പൊലീസിന്റെ കസ്റ്റഡിയിലെടുത്തു.

കുമ്പള സർക്കിൾ ഇൻസ്പെക്ടർ പി കെ ജിജീഷിന്റെ നേതൃത്വത്തിലാണ് മണൽ വേട്ട നടത്തിയത്. മണൽ മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.

You cannot copy content of this page